മനില: 2022ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളറിൻ്റെ കരാറിൻ്റെ ഭാഗമായി ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി ഇന്ത്യ.
അമേരിക്കൻ നിർമ്മിത വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിലാണ് ഇന്ത്യൻ വ്യോമസേന ബ്രഹ്മോസ് മിസൈലുകൾ ഫിലിപ്പീൻസിലെ മറൈൻ കോർപ്സിന് എത്തിക്കുന്നതിനായി ഫിലിപ്പീൻസിലേക്ക് അയച്ചത് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിനുള്ള ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.
ദക്ഷിണ ചൈനാ കടലിൽ അടിക്കടിയുള്ള ഏറ്റുമുട്ടലുകൾ കാരണം ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഫിലിപ്പൈൻസിന് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറുന്നത്. ഇത് ഫിലിപ്പൈൻസും ചൈനയും തമ്മിലുള്ള സംഘർഷത്തെ എങ്ങനെ സ്വാധീനിക്കും എന്നത് നിരീക്ഷിക്കുകയാണ് നിലവിൽ ലോക രാജ്യങ്ങൾ. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഫിലിപ്പൈൻസ് മൽസ്യ ബന്ധന കപ്പലിനെ ചൈനീസ് കപ്പലുകൾ ജല പീരങ്കി ഉപയോഗിച്ച് ആക്രമിച്ചത്
ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൻ്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും.
ബ്രഹ്മോസ് ലഭിക്കുന്നതോടെ ചൈനയെ ഫിലിപ്പൈൻസ് ഇനി എങ്ങനെ നേരിടും എന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്
Discussion about this post