ഗുവാഹത്തി: ലോക്‌സഭതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാപകനും പ്രസിഡന്റുമായ ബദ്റുദ്ദീൻ അജ്മൽ . ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം 700 പുതിയ മദ്രസകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം, അസമിലെ കരിംഗഞ്ചിലെയും നാഗോണിലെയും എഐയുഡിഎഫ് എംപിമാരോടൊപ്പം ഞങ്ങൾ 700 പുതിയ മദ്രസകൾ തുറക്കും. ഹിമന്ത ബിശ്വ ശർമ്മ കേൾക്കൂ, നിങ്ങളുടെ ഡയറിയിൽ എഴുതൂ, ബദറുദ്ദീൻ അജ്മൽ പാർലമെന്റിലേക്ക് വരുന്നു. ഞങ്ങൾ മൂന്ന് സഹോദരന്മാർ 700 മദ്രസകൾ തുറക്കുമെന്ന് ബദ്റുദ്ദീൻ അജ്മൽ പറഞ്ഞു.
നാഗോണിലെ തന്റെ പാർട്ടി സ്ഥാനാർത്ഥിയായ അമിനുൾ ഇസ്ലാമിനെ പിന്തുണച്ചുള്ള റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അജ്മൽ, അവിടെ കോൺഗ്രസ് നേതാവ് പ്രദ്യുത് ബൊർദോലോയിയെ ആക്രമിക്കുകയും നുണയനെന്ന് മുദ്രകുത്തുകയും ചെയ്തു. കോൺഗ്രസുകാരൻ ജോലി വാഗ്ദാനം ചെയ്തെങ്കിലും തന്റെ റാലിയിൽ പങ്കെടുത്ത മുസ്ലീങ്ങൾ ആരും ആ പദവികൾ സ്വീകരിച്ചിട്ടില്ലെന്ന് ബർദറുദ്ദീൻ അജ്മൽ പറഞ്ഞു
സംസ്ഥാനത്തെ 1281 മദ്രസ വിദ്യാഭ്യാസ സ്ഥാപനങ്ങളെ റഗുലർ സ്‌കൂളുകളാക്കി മാറ്റുമെന്ന് 2023 ഡിസംബർ 13-ന് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.










