ന്യൂഡൽഹി : മനുഷ്യൻ കാണാത്ത കൂറെ യധികം വിസ്മയങ്ങൾ ആകാശത്തുണ്ട്. അവയിൽ ഒന്നാണ് പിങ്ക് മൂൺ പ്രതിഭാസം. ഇന്ത്യയിൽ പിങ്ക് മൂൺ നാളെയാണ് കാണാൻ സാധിക്കുക. പുലർച്ചെ 5.18 നാണ് ഇത് കാണാനാകുക. ഏപ്രിൽ മാസത്തെ പൂർണ്ണ ചന്ദ്രൻ പരമാവധി വലിപ്പത്തിലെത്തും. ശരാശരിയേക്കാൾ വലുതായി കാണപ്പെടും. ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്നതിനാലാണ് വലിപ്പത്തിൽ കാണുക.
വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമായി രാത്രിയിൽ ആകാശത്ത് തെളിയുന്ന പൂർണ ചന്ദ്രനാണ് പിങ്ക് മൂൺ. എഗ്ഗ് മൂൺ, ഫിഷ്മൂൺ, സ്പ്രൗട്ടിങ് ഗ്രാസ് മൂൺ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. നിറം കൊണ്ടും രൂപം കൊണ്ടുമാണ് ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ഏപ്രിൽ മാസത്തിൽ യുഎസിൽ ഉടനീളം വ്യാപകമായി പൂക്കുന്ന ചെയിയുടെ പേരാണ് മോസ് പിങ്ക് . ഈ മാസത്തിൽ പൂക്കുന്ന ചെയിയായത് കൊണ്ടും ഈ കാലയളവിൽ ദൃശ്യമാകുന്ന ചന്ദ്രന് ഈ പേര് വന്നത്. പിങ്ക് മൂണെന്നാണ് പേരെങ്കിലും തെളിഞ്ഞ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണുക.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, പൂർണ്ണ ചന്ദ്രൻ ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ടതാണ്. ചൈത്രത്തിലെ പൗർണ്ണമി ദിനത്തിൽ മിക്ക പ്രദേശങ്ങളിലും ആഘോഷിക്കപ്പെടുന്നു. ബുദ്ധമതക്കാർക്കിടയിൽ ബക് പോയ എന്നറിയപ്പെടുന്നതാണ് പൗർണമി.
Discussion about this post