പട്‌ന: പട്‌ന ജംഗ്ഷൻ റൈയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലുകളിൽ വൻ തീപിടുത്തം. ആറ് പേർ മരിച്ചു. നിരവധി പേർക്ക് തീപിടുത്തത്തില പരിക്കേറ്റിട്ടുണ്ട്. 20 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോളും രക്ഷാപ്രവർത്തനം തുടരുകയാണന്ന് അധികൃതർ അറിയിച്ചു.
റെയിൽവേ സ്‌റ്റേഷന് 50 മീറ്ററ അകലെയുള്ള മൂന്നോളം ഹോട്ടലുകൾക്കാണ് തീപിടിച്ചത്. ഇന്ന് പുലർച്ചേയാണ് സംഭവം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. കനത്ത കാറ്റുമൂലം തീ ആളിക്കത്തുകയായിരുന്നുവെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.
പരിക്കേറ്റവരെ പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഐ.എസ്. താക്കൂർ പറഞ്ഞു. അഗ്നിശമന സേന കൃത്യ സമയത്ത് എത്തിയിരുന്നെങ്കിലും തിരക്കേറിയ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ചെയ്യാൻ സാധിച്ചിരുന്നില്ല.











