എറണാകുളം: മലയാളികളുടെ ബിഗ് ബി മമ്മൂട്ടി പതിവുതെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്യാനെത്തി. എറണാകുളം വൈറ്റില പൊന്നുരുന്നിയില്‍ ആണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
ഉച്ചയ്ക്ക് ശേഷം ഭാര്യ സുല്‍ഫത്തിനൊപ്പമാണ് താരം പോളിംഗ് ബൂത്തിലെത്തിയത്. വോട്ടുചെയ്തെത്തുന്ന താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് ബൂത്തിന് പുറത്ത കാത്തുനിന്നത്.
ഉദ്യോഗസ്ഥരുമായി കുശലാന്വേഷണം നടത്തിയാണ് താരം മടങ്ങിയത്. മുണ്ടും ഒലിവ് ഗ്രീന്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് ടര്‍ബോ ലുക്കിലാണ് മമ്മൂട്ടി പോളിംഗ് ബൂത്തിലെത്തിയത്.
Discussion about this post