കണ്ണൂർ : ഊഞ്ഞാൽ കെട്ടിയ തൂൺ ഇളകി വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം ഉണ്ടായത്. തലശ്ശേരി പാറാൽ സ്വദേശിയായ ശ്രീനികേത് ആണ് മരിച്ചത്. വീട്ടിൽ ഊഞ്ഞാൽ കെട്ടിയിരുന്ന കൽത്തൂൺ ഇളകി ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.
തലശ്ശേരിയിലെ അദ്ധ്യാപക ദമ്പതികളുടെ മകനാണ് മരിച്ച ശ്രീനികേത്. കഴിഞ്ഞദിവസം കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഉണ്ടായിരുന്നു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന രക്ഷിതാവ് വോട്ട് ചെയ്യാനായി പോയ സമയത്ത് ആയിരുന്നു കുട്ടിക്ക് അപകടം പറ്റിയത്. ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








