ബെംഗളൂരു: എന്തായിരുന്നു കർണാടകയിലെ ഹുബ്ബാലിയിൽ കൊല്ലപ്പെട്ട നേഹ എന്ന പെൺകുട്ടി ചെയ്ത തെറ്റ് എന്ന് തുറന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബെല്ലാരിയിൽ ഒരു റാലിയിൽ സംസാരിക്കവെയായിരിന്നു, കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചത്.
കർണാടകയിലെ ഹുബ്ബാലിയിൽ കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകത്തിനും ബെംഗളൂരു സ്ഫോടനത്തിനും കാരണം കോൺഗ്രസ് സർക്കാരിൻ്റെ നയങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കുറ്റപ്പെടുത്തി. പ്രീണന രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് പൂർണ്ണമായും മുട്ടുമടക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രീണന രാഷ്ട്രീയത്തിന് മുന്നിൽ കർണാടക കോൺഗ്രസ് മുട്ടുമടക്കിയിരിക്കുകയാണ് . കർണാടകത്തിനും രാജ്യത്തിനും അപകടകരമായ ഒരു ചിന്താഗതിയുമായാണ് അവർ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറ്റകൃത്യവും ഭീകരതയും വോട്ട് ബാങ്കിനുവേണ്ടി വിട്ടുവീഴ്ച ചെയ്യാനാകില്ല. പക്ഷെ ഇതിൽ നിന്നും ഒന്നും പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല ” അദ്ദേഹം പറഞ്ഞു.
ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറുടെ മകളും 23 കാരിയായ എംസിഎ വിദ്യാർത്ഥിനിയുമായ നേഹ ഹിരേമത്തിൻ്റെ കൊലപാതകം പരാമർശിച്ചുകൊണ്ടാണ് വോട്ട് ബാങ്കുകൾക്ക് വേണ്ടി വിശക്കുന്ന ഒരു സർക്കാരിന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല എന്ന് .
Discussion about this post