പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്ന് ബിഹാറിലെ ബെഗുസാരയിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടമാണ് ഒഴിവായത്.
തിരഞ്ഞെടുപ്പ് റാലിയ്ക്കായി ബിഹാറിൽ എത്തിയതായിരുന്നു അദ്ദേഹം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.












