കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി.34 കേസുകളുടെ നിലവിലെ സ്ഥിതി അറിയിക്കണം. കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നല്കി .ഇക്കാലയളവിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം മിക്ക കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചതായി എ.ജി അറിയിച്ചു.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജന് തെളിവെടുപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി അറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം. കേസിലെ പരാതിക്കാരായ എട്ട് പേരെ നേരത്തെ കമ്മീഷന് വിസ്തരിച്ചിരുന്നു
Discussion about this post