മുംബൈ : ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ജനനേന്ദ്രിയത്തിൽ പന്ത് കൊണ്ട് 11 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. കുട്ടികൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടയിൽ എറിഞ്ഞ പന്ത് സ്വകാര്യഭാഗത്ത് വന്ന് തട്ടിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. 11 വയസ്സുകാരനായ ശംഭു കാളിദാസ് ആണ് മരിച്ചത്.
സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം നടന്നത്. മരിച്ച ശംഭു ആയിരുന്നു പന്ത് എറിഞ്ഞിരുന്നത്. ബാറ്റ് ചെയ്തിരുന്ന കുട്ടി പന്ത് അടിച്ചു വിട്ടപ്പോൾ അത് ശംഭുവിന്റെ ജനനേന്ദ്രിയത്തിൽ വന്നു കൊള്ളുകയായിരുന്നു. ഉടൻതന്നെ ശക്തമായ വേദന അനുഭവപ്പെടുകയും കുട്ടി അബോധാവസ്ഥയിൽ ആവുകയും ചെയ്തു. കുട്ടികളും നാട്ടുകാരും ചേർന്ന് ഉടൻതന്നെ ശംഭുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post