ദക്ഷിണേന്ത്യയിലെ ആളുകൾ ആഫ്രിക്കക്കാരെ പോലെയാണ് കാണപ്പെടുന്നതെന്ന രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരൻ സാം പിത്രോഡയുടെ പരാമർശത്തിൽ, എല്ലായ്പ്പോഴും തമിഴ് ആത്മാഭിമാനം പറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോൺഗ്രസുമായുള്ള ബന്ധം വേർപെടുത്താൻ ധൈര്യമുണ്ടോ എന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എംകെ സ്റ്റാലിൻ പലപ്പോഴും തമിഴ്‌നാട് സംസ്‌കാരത്തെ കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും തമിഴരുടെ ആത്മാഭിമാനത്തിനായി കോൺഗ്രസുമായുള്ള ബന്ധം വേർപെടുത്താൻ അദ്ദേഹത്തിന് ധൈര്യമില്ലെന്നും മോദി പറഞ്ഞു.
‘തമിഴ്നാട് സംസ്‌കാരത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്, ഇത്രയും വലിയൊരു ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു, തമിഴൻ്റെ ആത്മാഭിമാനത്തിനായി ഡിഎംകെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുമോ, അതിനുള്ള ധൈര്യമുണ്ടോ?
“കോൺഗ്രസിൻ്റെ അടുത്ത അനുയായിയും ‘രാജകുമാരൻ്റെ’ (രാഹുൽ ഗാന്ധി) ഏറ്റവും വലിയ ഉപദേഷ്ടാവുമായ അദ്ദേഹം(സാം പിത്രോഡ) പറഞ്ഞത് വളരെ ലജ്ജാകരമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ചൈനക്കാരെപ്പോലെയാണെന്ന് കോൺഗ്രസിന് തോന്നുന്നുണ്ടോ . ഒരു രാജ്യത്തിന് അത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയുമോ? ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുമോ? കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസ് മുഖ്യമന്ത്രിമാരോട് എനിക്ക് ചോദിക്കാൻ ഉള്ളത്, നിങ്ങളെ കാണാൻ ആഫ്രിക്കക്കാരെപ്പോലെ തോന്നുന്നു എന്ന അഭിപ്രായം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? മോദി തുറന്നടിച്ചു
Discussion about this post