മുംബൈ: വിമാനത്തിനുള്ളിൽ വച്ച് പുക വലിച്ച 51കാരൻ അറസ്റ്റിൽ. വിസ്താര വിമാനത്തിന്റെ ശുചിമുറിയിലാണ് 51കാരൻ സിഗററ്റ് വലിച്ചത്. മസ്ക്കറ്റിൽ നിന്നും മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം.
സംഭവത്തെ തുടർന്ന് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ബാലകൃഷ്ണ രാജയ്യൻ ആണ് അറസ്റ്റിലായത്. യാത്രക്കിടെ ശുചിമുറിയിൽ പ്രവേശിച്ച് ബാലകൃഷ്ണ പുക വലിക്കുകയായിരുന്നു. സ്മോക്ക് ഡിറ്റക്ടർ ഉപയോഗിച്ച് സംഭവം കണ്ടുപിടിച്ച പൈലറ്റ് ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശുചിമുറിയിൽ പരിശോധന നടത്തിയപ്പോഴാണ് സിഗററ്റിന്റെ അവശിഷ്ടം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
തുടർന്ന് വിമാനം ഛത്രപതി ശിവാജി മഹരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ ജീവനക്കാർ സെക്യൂരിറ്റി സൂപ്പർവൈസറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബാലകൃഷ്ണ താൻ പുകവലച്ചെന്ന് സമ്മതിച്ചു. പിന്നീട് ഇയാളെ സാഹർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
Discussion about this post