Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ഇതാണ് ഇന്ത്യയുടെ സൂപ്പർ ഹെർക്കുലീസ് – ദൗലത്ബേഗ് ഓൾഡിയിലെ കഴുകൻ

അരുൺ ശേഖർ

by Brave India Desk
Jul 7, 2020, 06:31 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ഏതൊരു ലോകരാഷ്ട്രത്തിനും തങ്ങളുടെ അതിർത്തി കാക്കുന്ന കരസേനയെ സഹായിക്കാൻ വായുസേന അത്യാവശ്യമാണ്. അത് യുദ്ധക്കളത്തിൽ എയർ സപ്പോർട്ട് നല്കുന്നതിനാവാം, ഭക്ഷണവും വെള്ളവും തുടങ്ങി വലിയ യന്ത്രത്തോക്കുകളും കവചിതവാഹനങ്ങളും യഥാസ്ഥാനത്ത് എത്തിക്കുന്നതിനാവാം, നിരീക്ഷണപ്പറക്കലുകൾ നടത്തുന്നതിനാവാം, അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ സർവ്വീസ് എത്തിക്കുന്നതിനാവാം.. അങ്ങനെ പല രീതിയിൽ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന രണ്ടു സൈനികവിഭാഗങ്ങളാണ് കരസേനയും വായുസേനയും. ഭാരതത്തെപ്പോലെ വിശാലമായ അതിർത്തിയും ചൈനയെയും പാകിസ്താനെയും പോലെയുള്ള അയൽക്കാരുമുള്ള രാജ്യങ്ങളെ സംബന്ധിച്ച് അത്യന്താധുനികമായ ആയുധങ്ങൾ ആവനാഴിയിലുണ്ടാകേണ്ടത് അത്യാവശ്യവുമാണ്.

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായ അതിർത്തിയാണ് പാകിസ്ഥാനും ചൈനയുമായി അതിർത്തി പങ്കിടുന്ന ഹിമാലയൻ മലനിരകൾ. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതിയുള്ള രാജ്യാന്തര അതിർത്തിപ്രദേശമാണ് ഹിമാലയം. അവിടേക്ക് ഇന്ത്യയുടെ വലിയ യന്ത്രത്തോക്കുകളെ പോലെയുള്ളവയെ എത്തിക്കുക എന്നത് കരസേനയ്ക്ക് വളരെ അത്യാവശ്യമായിരുന്നു. അവിടെയാണ് ദൗലത്ബേഗ് ഓൾഡി എന്ന എയർ സ്ട്രിപ്പിന്റെ പ്രാധാന്യം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർ സ്ട്രിപ്പാണ് ദൗലത്ബേഗ് ഓൾഡി. എന്നാൽ ഒരു എയർപോർട്ടിലെ പോലെ റൺവേ ഒന്നും അവിടെയില്ല താനും. അങ്ങനത്തെ ഒരു സ്ഥലത്ത് ലാൻഡ് ചെയ്യാൻ ശേഷിയുള്ള ഒരു ഭാരവാഹകവിമാനം ഇപ്പോൾ ഭാരതീയ വായുസേനയ്ക്ക് സ്വന്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനങ്ങളിലൊന്നായ ലോക്ക്ഹീഡ് മാർട്ടിന്റെ C130J സൂപ്പർ ഹെർക്കുലീസ്.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ലാൻഡിങ്ങും ടേക്ക്ഓഫും അതീവദുഷ്കരമായ ദൗലത്ബേഗ് ഓൾഡിയിൽ സൂപ്പർ ഹെർക്കുലീസിനെ വിജയകരമായി ലാൻഡ് ചെയ്യിച്ച് 2013ൽത്തന്നെ ഇന്ത്യൻ എയർഫോഴ്‌സിന്റെ പൈലറ്റുമാർ തങ്ങളുടെ കഴിവ് തെളിയിച്ചിരുന്നു. ശബ്ദത്തിന്റെ പകുതിവേഗതയിൽ 20 ടണ്ണോളം ഭാരം വഹിച്ചുകൊണ്ട് പറന്നുയരാൻ സാധിക്കുന്ന സൂപ്പർ ഹെർക്കുലീസിന് ഭാരതം ശത്രുക്കളിൽ നിന്നും നിരന്തരഭീഷണി നേരിടുന്ന ലഡാഖിലേക്ക് വളരെയെളുപ്പം പറന്നെത്താൻ സാധിക്കും. റഷ്യൻ നിർമ്മിത ട്രാൻസ്‌പോർട്ട് വിമാനങ്ങളുടെ പ്രധാനപോരായ്‌മകളായ യന്ത്രത്തകരാറുകളോ കൂടുതൽ മെയിന്റനൻസോ ഒന്നും ഇല്ലാത്ത സൂപ്പർ ഹെർക്കുലീസിന് ഏതു പരിസ്ഥിതിയിലും ലാൻഡ് ചെയ്യാൻ സാധിക്കുമെന്നത് അതിന്റെ പ്രധാന ആകർഷണീയതയാണ്.

വിവിധ കോമ്പിനേഷനുകളിലായി 20 ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് മണിക്കൂറിൽ പരമാവധി 670 കിലോമീറ്റർ വേഗതയിൽ ഒൻപതു കിലോമീറ്ററോളം ഉയരത്തിൽ പറക്കാൻ സാധിക്കും. 128 സൈനികരെ അല്ലെങ്കിൽ 92 പാരാ ട്രൂപ്പേഴ്സിനെ ഒറ്റയടിക്ക് ലക്ഷ്യസ്ഥാനത്തെത്തിക്കുവാൻ ശേഷിയുള്ള ഈ വിമാനം ടർബോഫാൻ-പ്രൊപ്പല്ലർ (Turboprop) എഞ്ചിൻ ഉപയോഗിക്കുന്ന തരമാണ്. ടർബോപ്രോപ് എഞ്ചിൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി എയർക്രാഫ്റ്റുകളിൽ ഒന്നു കൂടിയാണ് സൂപ്പർ ഹെർക്കുലീസ്. ഈ കരുത്തന് കരുത്തു പകരുന്നത് വിമാനഎഞ്ചിൻ നിർമ്മാണരംഗത്തെ അതികായന്മാരിൽ ഒന്നായ റോൾസ് റോയ്‌സിന്റെ എഞ്ചിനുകളാണ്. ഉദ്ദേശം 5648 കിലോമീറ്റർ റേഞ്ചുള്ള സൂപ്പർ ഹെർക്കുലീസ് ഇപ്പോൾ 11 എണ്ണമാണ് ഭാരതീയ വായുസേനയുടെ കൈവശം സർവ്വീസിലിരിക്കുന്നത്.

Tags: featuredC130JHerculesSainikam
Share3
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies