ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഴിമതി നടത്തി ജനങ്ങളെ പറ്റിച്ചവരിൽ നിന്നും 17000 കോടി രൂപ തിരിച്ചു പിടിച്ച് അത് ജനങ്ങൾക്ക് കൈമാറി എന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ തുക തിരിച്ചു കൊടുക്കുവാൻ വേണ്ടി നിയമ നിർമ്മാണത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
അഴിമതിക്കെതിരെ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി, ഒടുവിൽ സ്വയം അഴിമതി നടത്തി അകത്ത് പോകുന്ന അരവിന്ദ് കെജ്രിവാളും ലാലു പ്രസാദ് യാദവുമൊക്കെ ജീവിക്കുന്ന ഒരു നാട്ടിൽ, പേരിനു പോലും ഒരു അഴിമതി നടത്താതെയും, നടത്താൻ അനുവദിക്കാതെയും ശ്രദ്ധേയനാവുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
17000 കോടിക്ക് പുറമെ പിടിച്ചെടുത്ത 1.25 ലക്ഷം കോടി രൂപ കൂടി ഇരകൾക്ക് തിരികെ നൽകുമെന്ന് റിപ്പബ്ലിക്ക് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി അറിയിച്ചത്. പണത്തിൻ്റെ കൂമ്പാരങ്ങൾ പിടിച്ചെടുക്കുന്നത് ടി.വി.യിൽ കൂടെ നമ്മൾ നേരിട്ട് കണ്ടു കൊണ്ടിരിക്കുകയാണ് , ഈ പണം ദരിദ്രരുടെയും ഇടത്തരക്കാരുടെയും ആണ് അത് ഞങ്ങൾ തിരിച്ചു കൊടുക്കും ,” അദ്ദേഹം കൂട്ടിച്ചേർത്തു.








