Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

by Brave India Desk
Jul 17, 2026, 11:01 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ : ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്ത് ഒരു വിവാഹം കഴിക്കുന്നവർക്ക് മാത്രമേ നിയമപരമായി ജീവിക്കാൻ അവകാശമുണ്ടായിരിക്കുകയുള്ളൂവെന്ന ശക്തമായ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് രംഗത്തെത്തി. കട്‌നി ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ്, വരാനിരിക്കുന്ന നിയമസഭാ മൺസൂൺ സമ്മേളനത്തിൽ യു.സി.സി ബിൽ അവതരിപ്പിക്കുമെന്ന സൂചന അദ്ദേഹം നൽകിയത്. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു തലവൻ, ഒരു പതാക എന്ന തത്വം നിലനിൽക്കുന്ന ഭാരതത്തിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും എന്തിനാണ് വ്യത്യസ്ത വ്യക്തിനിയമങ്ങളെന്ന് അദ്ദേഹം ചോദിച്ചു. ശ്രീരാമൻ ജീവിതത്തിൽ ഒരു തവണ മാത്രം വിവാഹം കഴിച്ചപ്പോൾ റഹീമിന് മാത്രം രണ്ടും മൂന്നും നാലും തവണ വിവാഹം കഴിക്കാൻ എന്ത് അവകാശമാണുള്ളതെന്നും, മുസ്ലീം സ്ത്രീകളും നമ്മുടെ സഹോദരിമാരാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പുതിയ നിയമപ്രകാരം ബഹുഭാര്യത്വത്തിന് സംസ്ഥാനത്ത് പൂർണ്ണമായ നിരോധനമുണ്ടാകുമെന്നും ഒരേസമയം ഒന്നിലധികം പങ്കാളികളെ കൂടെപ്പാർപ്പിക്കുന്നവർക്ക് മധ്യപ്രദേശിൽ നിയമപരമായ പൗരത്വ അവകാശങ്ങൾ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. മുസ്ലീം സമുദായത്തിനിടയിലെ തൽക്ഷണ മുത്തലാഖ് രീതികൾക്ക് ഇനി മധ്യപ്രദേശിൽ സ്ഥാനമുണ്ടാകില്ലെന്നും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞ് സ്ത്രീകളെ വഞ്ചിക്കുന്നവരെ നേരിട്ട് ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭോപ്പാലിന്റെ പഴയ തലസ്ഥാനമായിരുന്ന ഇസ്‌ലാംപൂരിന്റെ പേര് മുൻപ് ‘ജഗദീഷ്പൂർ’ എന്ന് പുനർനാമകരണം ചെയ്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വരാനിരിക്കുന്ന ക്യാബിനറ്റ് യോഗം ജഗദീഷ്പൂരിൽ വെച്ച് ചേരുമെന്നും അവിടെവെച്ച് യു.സി.സി ബില്ലിന് അന്തിമ അംഗീകാരം നൽകി നിയമസഭയിൽ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ഉന്നതാധികാര സമിതി തയ്യാറാക്കിയ യു.സി.സി കരട് റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം എന്നിവയ്ക്ക് പുറമെ ലിവ്-ഇൻ പങ്കാളികളുടെ നിർബന്ധിത രജിസ്‌ട്രേഷനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

എന്നാൽ, മുഖ്യമന്ത്രിയുടെ ‘റാം-റഹീം’ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതപരമായ വിശുദ്ധ നാമങ്ങളെ രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി തരംതാഴ്ത്തി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പി, ഭരണഘടന പദവി നൽകിയിട്ടുള്ള ആദിവാസി സമൂഹങ്ങളിലെ ബഹുഭാര്യത്വ ആചാരങ്ങളെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കേവലം രാഷ്ട്രീയ നാടകമാണ് മധ്യപ്രദേശിൽ നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സ്ത്രീകളോടുള്ള അനീതിയും വഞ്ചനയും ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും വ്യക്തമാക്കി യു.പിയിലെ ഷാഹി ചീഫ് മുഫ്തി മൗലാന ചൗധരി ഇഫ്രാഹിം ഹുസൈൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. മൺസൂൺ സമ്മേളനത്തിൽ ബിൽ വരുന്നതോടെ മധ്യപ്രദേശ് രാഷ്ട്രീയം വരും ദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.

Tags: madhyapradeshuniform civil codeUCCMohan Yadav
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies