കോഴിക്കോട് : കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ അതിക്രമിച്ച് അകത്തുകയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തുടർന്ന് തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനെ കാണുന്നതിനു വേണ്ടിയായിരുന്നു ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയിരുന്ന രണ്ടു പേർ വന്നിരുന്നത്. എന്നാൽ സന്ദർശന സമയം കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ ഇവരെ അകത്തേക്ക് കടത്തി വിട്ടില്ല. ഇതോടെ ഇവർ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ സംഘർഷവും ഏറ്റുമുട്ടലും ഉണ്ടായി.
Discussion about this post