ബ്രാട്ടിസ്‌ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ അടിവയറ്റില്‍ വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നാല് തവണ ഇയാൾ പ്രധാനമന്ത്രിക്കു നേരെ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്‍ലാവയില്‍ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാന്‍ഡ്‌ലോവ നഗരത്തില്‍ വെച്ചാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വച്ചു. സ്ലോവാക്യന്‍ പ്രസിഡന്റ് സുസാന കപുറ്റോവ പ്രധാനമന്ത്രിക്കുനേരെ നടന്ന അക്രമത്തെ അപലപിച്ചു.
Discussion about this post