കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ച് സിപിഎം. ഇതിന്റെ ഉദ്ഘാടനം ഈ മാസം 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാനൂർ സ്വദേശികളായ ഷൈജു, സുബീഷ് എന്നിവർക്ക് വേണ്ടിയാണ് ലക്ഷങ്ങൾ ചിലവിട്ട് രക്തസാക്ഷി മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്.
ഇരുവരുടെയും സത്കർമ്മം എന്ന് വ്യാഖ്യാനിച്ചു കൊണ്ടാണ് പാർട്ടി സ്മാര മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ആർഎസ്എസിന്റെ ആക്രണത്തെ ബോംബ് നിർമ്മിച്ച് പ്രതിരോധിക്കുകയായിരുന്നുവെന്നാണ് പാർട്ടി പറയുന്നത്. സംഭവം നടന്നതിന് പിന്നാലെ പാർട്ടിയുമായി ഇവർക്ക് ബന്ധമില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഈ വസ്തുത നിലനിൽക്കെയാണ് സിപിഎം ഇരുവർക്കുമായി സ്മാരക മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
2016 ലായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് ഷൈജവും സുബീഷും കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിൽവച്ച് ബോംബ് നിർമ്മിക്കുന്നതിനിടെ കയ്യിൽ ഇരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പ്രമുഖ നേതാക്കളാണ് ഷൈജുവും സുബീഷും. എന്നാൽ ഇവരുടെ മരണത്തിന് പിന്നാലെ ഇവർക്ക് പാർട്ടിയുമായി ബന്ധമില്ല എന്ന തരത്തിൽ പ്രസ്താവനകളുമായി സിപിഎം പ്രവർത്തകർ രംഗത്ത് വരികയായിരുന്നു. ഇതിന് പിറ്റേ ദിവസം തന്നെ പാർട്ടി വീണ്ടും നിലപാട് മാറ്റി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.
പൊതുജനങ്ങളിൽ നിന്നുൾപ്പെടെ പണം പിരിച്ചാണ് മന്ദിരം പണിതിരിക്കുന്നത്. ഇത് വലിയ വാർത്തയായിരുന്നു. ബോംബ് നിർമ്മാണ കേസിലെ പ്രതികൾക്ക് തന്നെ സ്മാരകം ഒരുക്കിയ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Discussion about this post