ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസ് ആണ് മരിച്ചത്. ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു മരണം. പനി ബാധിച്ചതിനെ തുടർന്ന് അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാണ് രോഗം മൂർച്ചിച്ചത്.












