മകന്റെ ആന്തരികാവയവത്തിന് മാതളനാരങ്ങ കൊണ്ട് പരിക്കേൽപ്പിച്ച് പിതാവ്. ഹോംവർക്ക് ചെയ്യാൻ സഹായിക്കുന്നതിനിടെ ദേഷ്യം വന്ന പിതാവ് മാതളനാരങ്ങ ഉപയോഗിച്ച് എറിയുകയായിരുന്നു. ഷെജിയാങ്ങിലെ വെൻൗവിവിൽ നിന്നുള്ള ചെൻ എന്ന കുടുംബപേരുള്ള വ്യക്തിയാണ് മകന് നേരെ ഇത്തരമൊരു അക്രമം കാട്ടിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്താണ് അതിക്രമം.
ഗണിതശാസ്ത്രത്തിലെ ഒരു ചോദ്യത്തിന് ഉത്തരം കുട്ടിക്ക് മനസിലാക്കാൻ കഴിയാതെ വന്നതാണ് പിതാവിനെ പ്രകോപ്പിച്ചത്. പലതവണ പറഞ്ഞിട്ടും മകന് മനസിലാക്കാൻ സാധിക്കാതെ വന്നതോടെയാണ് പിതാവ് ദേഷ്യപ്പെടുകയും കയ്യിലുണ്ടായിരുന്ന മാതളനാരങ്ങ വലിച്ചഎറിയുകയുമായിരുന്നു. ഇത് അതിശക്തമായി കുട്ടിയുടെ വയറിന്റെ കീഴ്ഭാഗത്ത് തട്ടുകയും പ്ലീഹ പൊട്ടിപ്പോവുകയുമായിരുന്നു.
ഏറ് കൊണ്ടതിന് ശേഷം കുട്ടിക്ക് വയറിൽ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും പരിശഓധന നടത്തുകയുമായിരുന്നു.
Discussion about this post