മുംബൈ: അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ഒരു മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. ജൂലൈ 12നാണ് ഇരുവരുടെയും വിവാഹം. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രീവെഡ്ഡിംഗ് റിസപ്ഷന്റെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആനന്ദിന്റെയും രാധികയുടെയും സേവ് ദി ഡേറ്റിന്റെ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ക്ഷണക്കത്ത് പുറത്തുവന്നത്. ക്ഷണക്കത്തിൽ വിവാഹത്തിന്റെ തിയതിയും മറ്റ് വിശദാംശങ്ങളും ഉണ്ട്. മൂന്ന് ദിവസമാണ് വിവാഹ ചടങ്ങുകൾ നീണ്ടു നിൽക്കുക. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററാണ് ആത്യാഢംബര വിവാഹത്തിന് വേദിയാകുന്നത്. ജൂലൈ 12 മുതൽ 14 വരെയാണ് വിവാഹ ചടങ്ങുകൾ.
സുഭഹ് വിവാഹ് അഥവാ താലികെട്ട് ആണ് ആദ്യ ദിനം നടക്കുക. പരമ്പാരഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാകും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ എന്ന് ക്ഷണക്കത്തിൽ വ്യക്തമാക്കുന്നു. പിറ്റേ ദിവസം സുഭഹ് ആശിർവാദാണ് . അന്നേ ദിവസം ഇന്ത്യൻ ഫോർമൽ ആണ് ധരിക്കേണ്ടത്. 14 ന് മംഗൾ ഉത്സവ് അവസാനിക്കുന്നതോടെ വിവാഹാഘോഷം അവസാനിക്കും.
ആർഎസ്വിപിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ചുവപ്പും ഗോൾഡൻ നിറവും ഉപയോഗിച്ചാണ് കാർഡ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഭഗവാൻ ശ്രീരാമന്റെയും സീതാ ദേവിയുടെയും വിവാഹ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ക്ഷണക്കത്തിന് മുന്നോടിയായിട്ടാണ് സേവ് ദി ഡേറ്റ് ക്ഷണക്കത്തെന്ന് അംബാനി കുടുംബം അറിയിച്ചു.
Discussion about this post