ന്യൂഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു. കിട്ടാത്ത മുന്തിരി പുളിക്കും എന്നുള്ള അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ് എന്ന് ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. മൂന്നുതവണ തുടർച്ചയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടിട്ടും ഇപ്പോഴും മോദിയെ കുറ്റം പറയാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും രാജീവ് രഞ്ജൻ സിംഗ് കുറ്റപ്പെടുത്തി.
“ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ ശേഷവും മോദി ഭരണഘടന തിരുത്തി എഴുതും എന്ന് മാത്രമാണ് കോൺഗ്രസിന് പറയാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ ഭരണഘടനയെ വണങ്ങുന്നതും തൊഴുന്നതും നമ്മൾ എല്ലാവരും കാണാറുണ്ട്. എന്നാൽ കോൺഗ്രസിന് മൂന്ന് തവണ തുടർച്ചയായി പരാജയപ്പെട്ടിട്ടും മോദി ഭരണഘടന തിരുത്തും എന്ന് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്. യഥാർത്ഥത്തിൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്” എന്നും രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി.
Discussion about this post