മലപ്പുറം: തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ കൊണ്ട് അധിക്ഷേപിച്ച് പുറത്താക്കാനാകില്ലെന്നും തീരുമാനിക്കേണ്ടത് ജനകീയ കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജി വെയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് രാജിവെയ്ക്കണമെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. അന്വേഷണത്തോട് സഹകരിക്കും. തെറ്റു ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ ഉറപ്പാണ് കരുത്ത്. ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡുമായും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടയിയ്ക്കും ആര്യാടനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സരിതയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
Discussion about this post