കൊച്ചി: സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ സ്വകാര്യ അപ്പീല്‍ നല്‍കി.
തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. വിജിലന്‍സ് കോടതി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടതെന്നും അപ്പീലില്‍ പറയുന്നു. സര്‍ക്കാരോ വിജിലന്‍സോ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കില്ല. കെ ബാബുവിന് എതിരായ കേസിലെ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്ക് അനുകൂലമാകുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
അതേസമയം, അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.സി ജോസഫ്, കെ. ബാബു, ബെന്നി ബെഹനാന്‍ എം.എല്‍.എ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post