ഡെറാഡൂൺ: 23 യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് വീണ് എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയിലാണ് സംഭവം.
ഋഷികേശ്- ബദരീനാഥ് ദേശീയപാതയിൽ അളകനന്ദ നദിയ്ക്ക് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
സംഭത്തിൽ അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ‘രുദ്രപ്രയാഗിൽ നടന്ന ദാരുണമായ അപകടത്തിൽ ജീവന നഷ്ടപ്പെട്ടവർക്ക് നിത്യശാന്തി നേരുന്നു. ഈ ദുഃഖം സഹിക്കാൻ കുടുംബാംഗങ്ങൾക്ക് കഴിയട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് കേദാർനാഥിനോട് പ്രാർത്ഥിക്കുന്നു’- അദ്ദേഹം എക്സിൽ കുറിച്ചു.
Discussion about this post