ശ്രീനഗർ:ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. വടക്കൻ കശ്മീരിലെ ബന്ദിപോരാ ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതേ തുടർന്ന് സുരക്ഷാസേനയുടെ സംയുക്തസംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മുക്ശ്മീരിലെ റിയാസി കത്വ ദോഡ എന്നീ ജില്ലകളിൽ നാലിടങ്ങളിൽ ടെററിസ്റ്റ് ആക്രമണം നടത്തിയി രുന്നു.ആക്രമണത്തിൽ 9 തീർത്ഥാടകർ കൊല്ലപ്പെടുകയും ഒരു സിആർപിഎഫ് ജവാന് വീരമൃത്യു വരിച്ചു. 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post