എറണാകുളം : കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.350 കിലോ സ്വർണം കസ്റ്റസ് എയർ ഇന്ത്യ ഇന്റ്‌ലിൻസ് യുണിറ്റ് പിടികൂടി. ഇതിന് ഏതാണ്ട് ഒരു കോടി രൂപ വില വരുമെന്നാണ് വിവരം.
മലപ്പുറം സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ യുവാവ് ശ്രമിച്ചത്.
ബാഗേജിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്നാണ് യുവാവിനെ വിശദമായി പരിശോധിക്കുന്നത്. തുടർന്നാണ് ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.












