കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘വരാഹം‘ ജൂലൈയിൽ തിയേറ്ററിലേക്ക്; മാസ് ലുക്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Published by
Brave India Desk

സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് ലുക്കിലാണ് പോസ്റ്ററിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Mystery, thrill, and something wild എന്ന തലക്കെട്ടിൽ താരം സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം ജൂലൈ മാസത്തിൽ റിലീസ് ചെയ്യും എന്നാണ് വിവരം.

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ‘ എന്ന ചിത്രത്തിന് ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരാഹം‘. ‘ശേഷം മൈക്കില്‍ ഫാത്തിമ‘ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ ജയനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട്, നവ്യ നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സുരേഷ് ഗോപിയുടെ 257ാം ചിത്രമാണ് വരാഹം. കേന്ദ്രമന്ത്രിയായതിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ സുരേഷ് ഗോപി ചിത്രം എന്ന പ്രത്യേകതയും വരാഹത്തിനുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരും അണിനിരക്കുന്നു.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, ജയരാജിന്റെ പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തിറങ്ങും. ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ മികച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.

https://www.facebook.com/ActorSureshGopi/posts/pfbid0wJLqR1ijEuP4Rqaa1TNgoZP8owWTaVa1onuS6nP3peY497AgbMpDKMKBHcuoNQAil

Share
Leave a Comment

Recent News