തിരുവനന്തപുരം: മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിയ്ക്കരുതെന്ന് എല്‍.ഡി.എഫ്. നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സംഘം ഗവര്‍ണറെ കാണും. മുഖ്യമന്ത്രിയുടേയും മന്ത്രി ആര്യാടന് മുഹമ്മദിന്റേയും ഔദ്യോഗിക പരിപാടികള്‍ എല്‍.ഡി.എഫ് ബഹിഷ്കരിയ്ക്കുമെന്ന് വൈക്കം വിശ്വന് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സംസ്ഥാനവ്യാപകമായി അഴിമതി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിയ്ക്കും. ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ സോളാര്‍ കേസില്‍ സരിതയെ മൊഴിമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയ്ക്കെതിരെ വി.എസ് അച്യുതാനന്ദന് ഡി.ജി.പിയ്ക്ക് പരാതി നല്കി.
Discussion about this post