തിരുവനന്തപുരം: തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെസി ജോസഫ്. ഉപ്പു തിന്ന വിജിലന്‍സ് ജഡ്ജി സ്വയം വെള്ളം കുടിക്കുമെന്നും തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്ക് രാഷ്ട്രീയ ഗൂഢോദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെന്നും മന്ത്രി കെസി ജോസഫ് പറഞ്ഞു.
തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന് മുഹമ്മദും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് കെസി ജോസഫിന്റെ പ്രതികരണം.
ജഡ്ജി രാഷ്ട്രീയ യജമാനന്മാരുടെ ഗൂഢാലോചനയില്‍ വശംവദനായി. കോടതിക്കെതിരായ പ്രതിഷേധമാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കേവലം വികാരപ്രകടമായി മാത്രം കണ്ടാല്‍ മതിയെന്നും കെസി ജോസഫ് പറഞ്ഞു.
Discussion about this post