തിരുവനന്തപുരം : സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എന്നാൽ നൽകാനുള്ള ക്ഷേമ പെൻഷൻ തുകയുടെ ഒരു ഗഡു മാത്രമായിരിക്കും വിതരണം ചെയ്യുക ഇതിനായി 900 കോടി രൂപ സർക്കാർ അനുവദിച്ചു.
ആറുമാസത്തെ കുടിശ്ശികയാണ് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ ഉപഭോക്താക്കൾക്ക് നൽകാനുള്ളത്. ഇതിൽ ഒരു മാസത്തെ തുക വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. പതിവുപോലെ ബാങ്ക് അക്കൌണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും അല്ലാത്തവർക്ക് സഹകരണ സംഘങ്ങൾ വഴി വീടുകളിലും ആയിരിക്കും പെൻഷൻ നൽകുക.
Discussion about this post