Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

by Brave India Desk
May 22, 2026, 03:58 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭാരതവും പാകിസ്താനും തമ്മിൽ നടന്ന മിസൈൽ യുദ്ധം “ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലമാക്കി ഇരുരാജ്യങ്ങളുടെയും ആണവശക്തിയെയും പ്രതിരോധ ശേഷിയെയും കുറിച്ചുള്ള വിശദമായ വിശകലന റിപ്പോർട്ട് പുറത്ത്. പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ മിസൈൽ യുദ്ധം നടക്കുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് ഇന്ത്യൻ ഉപഭൂഖണ്ഡം സമാനമായ വ്യോമാക്രമണ നാടകത്തിന് സാക്ഷ്യം വഹിച്ചത്.

പാകിസ്താന്റെ വ്യോമതാവളങ്ങളും റഡാർ കേന്ദ്രങ്ങളും തകർത്തും, അവർ തൊടുത്തുവിട്ട മിസൈലുകൾ വിജയകരമായി പ്രതിരോധിച്ചും കേവലം 88 മണിക്കൂറിനുള്ളിൽ ആണവശക്തിയുള്ള അയൽരാജ്യത്തെ സമാധാന ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ ഭാരതത്തിന് സാധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സുപ്രധാന ആണവ മേഖലകളിലൊന്നായ ദക്ഷിണേഷ്യയിൽ ഇന്ത്യയും പാകിസ്താനും ഏതാണ്ട് ഒരേ അളവിലുള്ള ആണവായുധങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം പാകിസ്താന് 170 ആണവ യുദ്ധശിരസ്സുകൾ ഉള്ളപ്പോൾ ഭാരതത്തിന് 172 എണ്ണമുണ്ട്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ത്യയുടെ പരമ്പരാഗത സൈനിക മേധാവിത്വത്തെ ചെറുക്കാൻ തന്ത്രപരമായ ആണവായുധങ്ങളിലാണ് പാകിസ്താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹ്രസ്വദൂര മിസൈലുകളായ അബ്ദാലി, ഗസ്‌നവി, മധ്യദൂര മിസൈലുകളായ ഷഹീൻ-1, ഷഹീൻ-2, ദൂരപരിധി കൂടിയ ഷഹീൻ-3, ഘൗരി എന്നിവ പാകിസ്താന്റെ പക്കലുണ്ട്. യുദ്ധഭൂമിയിൽ ഉപയോഗിക്കാൻ ‘നസർ’ മിസൈലും, ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരേസമയം കുതിക്കാൻ ശേഷിയുള്ള ‘അബാബീൽ’ സാങ്കേതികവിദ്യയും ഇവർക്കുണ്ട്. കൃത്യതയാർന്ന ആക്രമണങ്ങൾക്കായി ബാബർ-1, ബാബർ-2 എന്നീ ക്രൂസ് മിസൈലുകളും പാകിസ്ഥാൻ ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ആണവനയം എന്നത് ‘നോ ഫസ്റ്റ് യൂസ്’ അഥവാ രാജ്യം ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നതും, എന്നാൽ ശത്രു ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുക എന്നതുമാണ്. ഹ്രസ്വദൂര മിസൈലായ പൃഥ്വി-2, അഗ്നി-1 എന്നിവ മുതൽ അഗ്നി-5 നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഗ്നി-6 എന്നിവ ഭാരതത്തിന്റെ കരുത്താണ്. അത്യാധുനിക കൃത്യതയുള്ള അഗ്നി-പി മിസൈലും ഇതിൽ ഉൾപ്പെടുന്നു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിറാഷ്-2000 , ജാഗ്വാർ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന്റെ നട്ടെല്ല്.

ശത്രുവിന്റെ ആദ്യ ആണവായുധ ആക്രമണത്തെ അതിജീവിച്ച് കടലിനടിയിൽ നിന്ന് പ്രത്യാക്രമണം നടത്താനുള്ള അതിശക്തമായ സംവിധാനം ഇന്ത്യക്കുണ്ട്. ഐ.എൻ.എസ് അരിഹന്ത് പോലുള്ള അന്തർവാഹിനികളിൽ വിന്യസിച്ചിരിക്കുന്ന കെ-15 കെ-4 ബാലിസ്റ്റിക് മിസൈലുകളും, വികസന ഘട്ടത്തിലുള്ള കെ-5 മിസൈലുകളുമാണ് ഭാരതത്തിന് തന്ത്രപരമായ മുൻതൂക്കം നൽകുന്നത്.

ഇരുരാജ്യങ്ങളുടെയും സൈനിക നയങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യ ദീർഘദൂര മിസൈലുകളിലൂടെയും ആണവ അന്തർവാഹിനികളിലൂടെയും പ്രതിരോധം ശക്തമാക്കുമ്പോൾ, പാകിസ്താൻ ചെറിയ യുദ്ധഭൂമിയിൽ ഉപയോഗിക്കുന്ന തന്ത്രപരമായ ആയുധങ്ങളിലാണ് വിശ്വസിക്കുന്നത്.

Tags: India vs PakistanOperation Sindoor
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies