Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

by Brave India Desk
May 22, 2026, 02:47 pm IST
in News, India
Share on FacebookTweetWhatsAppTelegram

പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് കൊടും ഭീകരൻ ഡോ. ഹംസ ബുർഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ, പാകിസ്താനിലെ ഭീകര സംഘടനകൾ കടുത്ത പരിഭ്രാന്തിയിലെന്ന് റിപ്പോർട്ട്. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്‌കർ-ഇ-തൊയ്ബ തലവൻ മുസാമിൽ ഹാഷ്മി കനത്ത സുരക്ഷാവലയത്തിൽ ഗുജ്‌റൻവാലയിലെ മർക്കസ് അഖ്സയിൽ അടിയന്തിര യോഗം വിളിച്ചുചേർത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മുസാഫറാബാദിലെ ഗോജ്‌റ ബൈപാസിന് സമീപം വെച്ചാണ് കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഡോ. ഹംസ ബുർഹാന് നേരെ അജ്ഞാതർ വെടിയുതിർത്തത്. ഇതേത്തുടർന്ന് ലഷ്‌കർ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ തലവന്മാരുടെ സുരക്ഷ പാകിസ്താനിൽ അതീവ ശക്തമാക്കിയിരിക്കുകയാണ്.

Stories you may like

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഗുജ്‌റൻവാലയിൽ നടന്ന യോഗത്തിന്റെ പുറത്തുവന്ന ദൃശ്യങ്ങളിൽ, എസാൾട്ട് റൈഫിളുകൾ കയ്യിലേന്തിയ വൻ സുരക്ഷാ ഭടന്മാരുടെ കാവലിലാണ് മുസാമിൽ ഹാഷ്മി സംസാരിക്കുന്നത്. പ്രസംഗിക്കുന്ന വേദിയിൽ തൊട്ടുപിന്നിൽപ്പോലും അത്യാധുനിക ആയുധങ്ങളുമായി ബോഡിഗാർഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്.

‘അർജുമന്ദ് ഗുൽസാർ ദാർ’, ‘ഡോക്ടർ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഹംസ ബുർഹാൻ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുള്ള രത്‌നിപോര സ്വദേശിയാണ്. നിരോധിത ഭീകരസംഘടനയായ ‘അൽ ബദറുമായി’ ചേർന്നാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകളുമായി ചേർന്ന് കശ്മീരിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചു. ഇതേത്തുടർന്ന് 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഇയാളെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

2019 ഫെബ്രുവരി 14-ന് ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ലെത്‌പോരയ്ക്ക് സമീപം സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആത്മഹത്യാ സ്ഫോടനത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളായാണ് അന്വേഷണ ഏജൻസികൾ ഹംസ ബുർഹാനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദാർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം സൈനിക വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

Tags: Lashkar-e-TaibaLashkar Terrorists
ShareTweetSendShare

Latest stories from this section

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

Latest News

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies