എറണാകുളം: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് റാഷിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ആയിരുന്നു മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽപ്പ സമയത്തിനുള്ളിൽ വസതിയിലേക്ക് കൊണ്ടുവരും. മൃതദേഹം പടമുകൾ മസ്ജിദിൽ വൈകീട്ട് നാല് മണിയ്ക്ക് ഖബറടക്കും. നടൻ ഷഹീർ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്.
സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. അടുത്തിടെ ആയിരുന്നു റാഷിന്റെ പിറന്നാൾ. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സാപ്പിയ്‌ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും സഹോദരങ്ങളും സിദ്ദിഖും അടിയ്ക്കടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
Discussion about this post