Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പേമാരിക്കൊപ്പം പകർച്ചവ്യാധികളും; ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്; ആശുപത്രി സന്ദർശകർക്ക് മാസ്ക് നിർബന്ധം

ചത്ത മൃഗങ്ങളേയും പക്ഷികളേയും സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്

by Brave India Desk
Jun 27, 2024, 08:51 pm IST
in Kerala, Health
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍.

സംസ്ഥാനത്ത് ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയം ചികിത്സ പാടില്ല. നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണം.

Stories you may like

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

പക്ഷിപ്പനിയ്‌ക്കെതിരെയും ജാഗ്രത പാലിക്കണം. ചത്ത മൃഗങ്ങളേയും പക്ഷികളേയും സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. വളര്‍ത്തു മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചത്ത പക്ഷികളേയോ മൃഗങ്ങളേയോ കൈകാര്യം ചെയ്തവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. എച്ച്.1 എന്‍.1 കേസുകള്‍ കൂടുന്നതിനാല്‍ ഇത് പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷമുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണികള്‍, അനുബന്ധ രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിവരും മാസ്ക് ഉപയോഗിക്കണം.

എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പുലര്‍ത്തണം. മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെച്ച തൊഴിലെടുക്കുന്നവര്‍ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളെടുക്കണം. മലിന ജലത്തിലിറങ്ങിയവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കണം.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കേരളത്തില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഡെങ്കി കേസുകള്‍ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കണം. സ്വകാര്യ ആശുപത്രികള്‍ കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.

Tags: rainveena georgeEpidemicsAction Plan
Share
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies