ന്യൂഡൽഹി : ജിയോയ്ക്ക് പിന്നാലെ കോൾ ,ഡാറ്റ എന്നീ നിരക്കുകൾ കുത്തനെ കൂട്ടാൻ ഒരുങ്ങി എയർടെൽ. പ്രീ- പെയ്ഡ് പോസ്റ്റ് പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് എയർടെൽ വർധിപ്പിച്ചിരിക്കുന്നത്. പുതിക്കിയ നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെയാണ് ജൂലൈ 3 മുതൽ കൂടുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 179 രൂപയുടെ പഴയ പാക്കേജിന് 199 രൂപയാണ് ഇനി മുതൽ. 84 ദിവസത്തേക്ക് ആറ് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 455 രൂപയുടെ പ്ലാനിന് 509 രൂപയും ഒരു വർഷത്തേക്ക് 24 ജിബി ഉപയോഗിക്കാമായിരുന്ന 1799 രൂപയുടെ പാക്കേജിന് 1999 രൂപയുമാണ് ഇനി മുതൽ എയർടെൽ ഉപയോക്താക്കൾ നൽകേണ്ടിവരുക. ഒരു ജിബി ഡാറ്റ മുതൽ മുകളിലേക്ക് വിവിധ വാലിഡിറ്റികളിലുള്ള പ്രീ-പെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ തുകയിലും വലിയ മാറ്റം വന്നിട്ടുണ്ട്.











