കണ്ണൂർ: ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചാല ഈസ്റ്റ് സ്വദേശി സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ സുധീഷിനെ കാണാനില്ലായിരുന്നു.
രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്നു സുധീഷ്. ഇതിനിടെ ആയിരുന്നു വെള്ളക്കെട്ടിൽ വീണത്. രാത്രി ഏറെ വൈകിയിട്ടും സുധീഷ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചായ്ക്കോട്ടുകോണം സ്വദേശി ബാബുവായിരുന്നു മരിച്ചത്. വീടിന് സമീപത്തെ പുരയിടത്തിൽ പൊട്ടികിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ആയിരുന്നു മരണം.
Discussion about this post