ന്യൂഡൽഹി: ലഡാക്കിൽ 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ”ലഡാക്കിൽ നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 5 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്. മാതൃരാജ്യത്തിന് വേണ്ടിയുള്ള അവരുടെ ത്യാഗങ്ങളെ രാജ്യം എന്നും ഓർക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. ധീരരായ സൈനികർ രാജ്യത്തിന് നൽകിയ സേവനങ്ങൾ ഒരിക്കലും മറക്കില്ല . മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. ഈ ദുഃഖവേളയിൽ രാജ്യം അവരോടൊപ്പം നിലകൊള്ളും എന്ന് ഹിമന്ത് ബിശ്വ ശർമ്മ എക്സിൽ കുറിച്ചു.
സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. മന്ദിർ മോറിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Discussion about this post