മുംബൈ: മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂരും ബോളിവുഡ് നടന് അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്പോര്. ഹിന്ദുവാണെന്ന് തുറന്ന് പറയാന്‍ താന്‍ ഭയക്കുന്നു എന്ന അനുപം ഖേറിന്റെ പ്രസ്താവനയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്.
‘വരൂ അനുപം ഖേര്‍. ഞാന്‍ ഹിന്ദുവാണെന്ന് എപ്പോഴും പറയാറുണ്ട്. ഹിന്ദുവായതില്‍ അഭിമാനിക്കുകയും ചെയ്യുന്നത്. എന്നാല്‍, സംഘികള്‍ പറയുന്നത് പോലെയുള്ള ഹിന്ദുവല്ല’ ഇതായിരുന്നു തരൂരിന്റെ മറുപടി.
എന്നാല്‍, ഇതിനെതിരെ അനുപം രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ ‘പിണിയാള്‍’ ആണ് തരൂരെന്നായിരുന്നും ഖേറിന്റെ ആരോപണം. വരൂ തരൂര്‍. നേതാക്കളുടെ പ്രസ്താവനകള്‍ വളച്ചൊടിക്കുന്ന ട്രോളുകള്‍ പോലെ താങ്കള്‍ എന്റെ പ്രസ്താവന തെറ്റായി വ്യാഖാനിക്കുമെന്ന് ഞാന്‍ കരുതിയില്ല. നിങ്ങള്‍ കോണ്‍ഗ്രസിന്റെ പിണിയാളിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് അനുപം ഖേര്‍ പറഞ്ഞു.
ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് അനുപം ഖേര്‍ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍, അഭിമുഖത്തിന്റെ വീഡിയോ ലിങ്ക് സഹിതമാണ് ട്വിറ്ററില്‍ ശശി തരൂര്‍ മറുപടി നല്‍കിയത്.
Come on Anupam. I say it all the time. I’m a proud Hindu. Just not the Sangh’s kind of Hindu. @AnupamPkher https://t.co/jLgKlYwL96
— Shashi Tharoor (@ShashiTharoor) January 30, 2016
Come on Shashi. Never thought you will misinterpret my statement like trolls do. And behave like a Congi Chamcha. https://t.co/SOD44ZPYvM
— Anupam Kher (@AnupamPkher) January 30, 2016
Discussion about this post