എറണാകുളം: ബിഗ്ബോസ് റിയാലിറ്റി ഷോയിലെ വിജയി ജിന്റോ സിനിമയിലെത്തുന്നു. ബാദുഷ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിമയിലയാണ് ജിന്റോ എത്തുന്നത്. ചിത്രത്തിലെ നായക വേഷമായിരിക്കും ജിന്റോ ചെയ്യുക. ബാദുഷ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഇഗോ ടാക്സ് എന്ന പരിപാടിയിൽ ജിന്റോ നൽകിയ അഭിമുഖത്തിനിടെയാണ് നിർമാതാവായ ബാദുഷയാണ് ജിന്റോയുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വാർത്ത പങ്കുവച്ചത്.
ഒരു സാധാരണക്കാരന്റെ കഥ നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ തന്നോട് വന്നു പറഞ്ഞു. കഥ തനിക്ക് ഇഷ്ടപ്പെട്ടു. മൂന്ന് നായകന്മാരാണ് ചിത്രത്തിലുള്ളത്. ബാക്കി രണ്ട് നായകന്മാർ ആരൊക്കെയാണെന്ന് പിന്നാലെ അറിയിക്കാമെന്നും ബാദുഷ പറഞ്ഞു.
അടുത്ത് തന്നെ റിലീസ് ചെയ്യാനൊരുങ്ങുന്ന ഇന്ദിര എന്ന ചിത്രത്തിന്റെ സംവിധായകൻ വിനു വിജയ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
Discussion about this post