ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അന്തസ്സും നിലവാരവും കുറഞ്ഞ പെരുമാറ്റം കാരണം സഭ ചട്ടങ്ങളിൽ മാറ്റം വരുത്തി സ്പീക്കർ ഓം ബിർള. ഇതിനു വേണ്ടി ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ മറ്റ് എംപിമാർ മുദ്രവാക്യം വിളിക്കാൻ പാടില്ലെന്ന നിർദേശം നൽകിയിരിക്കുകയാണ് സ്പീക്കർ . ഇതിന്റെ ഭാഗമായി സ്പീക്കറുടെ നിർദേശങ്ങളിൽ ഉപവാക്യം (2)ന് ശേഷം ഉപവാക്യം (3) കൂടി കൂട്ടിച്ചേർത്തു.
ഭേദഗതി വരുത്തിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായും സത്യപ്രതിജ്ഞ ചടങ്ങിനിടെ ബഹളം വയ്‌ക്കുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യപ്രതിജ്ഞയ്‌ക്കിടെ ചില അംഗങ്ങൾ ‘ജയ് സംവിധാൻ’ മുദ്രാവാക്യങ്ങളും, ഒരു അംഗം ‘ജയ് പാലസ്തീൻ’ മുദ്രാവാക്യവും ഉയർത്തിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾക്ക് തടയിടുന്നതിനായി പ്രത്യേക പാനലിനും അദ്ദേഹം രൂപം നൽകും.
Discussion about this post