എറണാകുളം : ഫ്‌ളാറ്റിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കാക്കനാടിലെ ഫ്‌ളാറ്റിലാണ് ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാനാണ് ജീവനൊടുക്കിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ളാറ്റിൽ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. ബിന്ദു ചെറിയാൻറെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.
Discussion about this post