ഡല്‍ഹി: നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ തത്വത്തില്‍ തീരുമാനമായി. ജോസ്.കെ.മാണി എംപി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇറക്കുമതി നിരോധനം നീട്ടുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയത്.
റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാന്‍ വില സ്ഥിരതാ ഫണ്ടായി 500 കോടി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്.കെ.മാണി പറഞ്ഞു.
നികുതി ഇല്ലാതെ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍ സ്കീം പ്രകാരമുള്ള ഇറക്കുമതി മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.ഏപ്രില്‍ മുതല്‍ നിരോധനം നീക്കുന്നത് റബ്ബര്‍ വിലയിടിവ് കൂടുതല്‍ രൂക്ഷമാക്കുമെന്ന കേരളകോണ്‍ഗ്രസ് എമ്മിന്റെ വാദം പരിഗണിച്ചാണ് ഒരു വര്‍ഷത്തെക്ക് കൂടി നിരോധനം തുടരാമെന്ന് കേന്ദ്ര സ!ര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.
എന്നാല്‍ നികുതി നല്കി തന്നെ വന്‍കിട വ്യവസായികള്‍ക്ക് കുറഞ്ഞ വിലക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യാമെന്നിരിക്കെ,മുന്‍കൂര്‍ ഓതറൈസേഷന്‍ സ്കീം പ്രകാരമുള്ള റബ്ബര്‍ ഇറക്കുമതി നിരോധനം നിലവിലെ പ്രതിസന്ധിക്ക് കാര്യമായ മാറ്റമുണ്ടാകില്ലെന്നും മറുവാദമുണ്ട്.
കേന്ദ്രമന്ത്രി ജെ.പി നദ്ദയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. നദ്ദ പങ്കെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്നും, കര്‍ഷകരുടെ പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും ജോസ്.കെ മാണി വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ ചുമതല നദ്ദയ്ക്കാണ്.
Discussion about this post