നമ്മളിൽ പലരുടെയും ആധാർ കാർഡിലെ ഫോട്ടോ കണ്ടാൽ ഒരു കുഞ്ഞു പോലും തിരിഞ്ഞു നോക്കില്ല. എല്ലാവർക്കും ഉള്ള ആഗ്രഹം ആയിരിക്കും ആധാർ കാർഡിലെ ഫോട്ടോ കുറച്ചുകൂടി ഭംഗി വരുത്താൻ. എന്തൊക്കെയായലും തിരിച്ചറിയലിന് വേണ്ടി ഉപയോഗിക്കുന്ന ആധാർ കാർഡുകളിൽ സൂപ്പർ ഫോട്ടോ വേണമെന്ന് നിർബന്ധം പിടിക്കാനും പറ്റില്ലല്ലോ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാവുന്നത് ആധാർ കാർഡിന് വേണ്ടി പോസ് ചെയ്യുന്ന കുസൃതി കുട്ടിയുടെതാണ് .
ഉദ്യോഗസ്ഥന് എത്ര ശ്രമിച്ചിട്ടും കൊച്ചു പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ സാധിക്കുന്നില്ല. കാരണം എന്താന്ന് വെച്ചാൽ പെൺകുട്ടി വിചാരിക്കുന്നത് റീൽസിന് വേണ്ടിയാണ് അമ്മയും അച്ഛനും പോസ് ചെയ്യപ്പിക്കുന്നത് എന്നാണ്. അങ്ങനെ വിചാരിച്ച് പെൺകുട്ടിയാണെങ്കിൽ ക്യൂട്ട് പോസുകളാണ് കാണിക്കുന്നത്.ഫോട്ടോ എടുക്കുന്നു എന്ന് പറയുമ്പോൾ ചിരിച്ചും മുഖത്ത് കൈവച്ചും ഒക്കെ പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളുടെ ഒരു ഫോട്ടോ എടുക്കാൻ പറ്റുന്നില്ല.
എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പല പല സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലായി അനേകം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്.ഗുൻഗൂൺ എന്നാണ് കുട്ടിയുടെ വിളി പേരെന്നാണ് സൂചന..
Discussion about this post