ആലപ്പുഴ: ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിറമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെജി മോഹൻദാസും ടി വസന്തകുമാരിയും ചേർന്ന് ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്കായി ക്ലിനിക് പണിയണമെന്ന വന്ദനയുടെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.
തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയ്ക്ക് കുടുംബ ഒഹരി കിട്ടിയ സ്ഥലത്ത് ഡോ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ തനെന ഇവിടേയ്ക്ക് വരാൻ വന്ദനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നതായി വന്ദനയുടെ അമ്മ പറയുന്നു. ഇവിടെ സാധാരണക്കാർക്കായി ഒരു ക്ലിനിക് നിർമിക്കണമെന്ന് വന്ദന എപ്പോഴും പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു.
ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും നാട്ടുകാർക്ക് സൗജന്യ സേവനം നൽകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. ചിങ്ങമാസത്തിൽ ക്ലിനികിന്റെ ഉദ്ഘാടനം നടക്കുമെന്ന് മാതാപിതാക്കൾ അറിയിച്ചു. കെട്ടിട നിർമാണം 70 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു.
Discussion about this post