കണ്ണൂര്‍: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ.
സത്യം എല്ലാക്കാലത്തും മറച്ചു വയ്ക്കാന്‍ പറ്റില്ല. എന്നെങ്കിലും അത് പുറത്ത് വരിക തന്നെ ചെയ്യും. ഈ ആരോപണത്തിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചയാളാണ് ഞാന്‍. തനിക്കതിരേ ദുഷിച്ച നീക്കണം നടന്നു എന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് പിന്നീട് വിശദമാക്കുമെന്നും അബ്ദുള്ളക്കുട്ടി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സരിതയെ ജീവിതത്തില്‍ ഇതുവരെ താന്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള തനിക്കു നേരെ ക്രൂരവും നികൃഷ്ടവുമായ രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ലൈംഗികാരോപണം നടത്തിയത് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടിട്ടാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post