ന്യൂഡൽഹി: അയ്യപ്പ സ്വാമിയെ ഉപയോഗിച്ചാണ് തനിക്കെതിരെ നടന്ന തിരഞ്ഞെടുപ്പിൽ കെ ബാബു വിജയിച്ചതെന്ന മുൻ എം എൽ എ എം സ്വരാജിന്റെ വാദത്തെ എടുത്ത് ചവറ്റു കുട്ടയിൽ ഇട്ട് സുപ്രീം കോടതി. എം സ്വരാജ് തോറ്റ സ്ഥാനാർത്ഥി തന്നെയാണെന്നും എല്ലാ വശങ്ങളും പരിഗണിച്ചു തന്നെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എം സ്വരാജിന്റെ വാദം ആദ്യമേ തള്ളേണ്ടതാണെന്നും അഭിഭാഷകനായ പിവി ദിനേശിന്‍റെ വാദം കണക്കിലെടുത്ത് മാത്രം നോട്ടീസ് അയക്കുകയാണെന്നും കോടതി അറിയിച്ചു. വിധിയിൽ അല്പം പിശകുണ്ടെന്നും ചില കാര്യങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല എന്നും സ്വരാജിന്റെ വക്കീൽ വാദിച്ചപ്പോൾ, തിർകക്ഷിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലല്ലോ എന്ന് കോടതി ചോദിച്ചു.
അതേസമയം തൃപ്പൂണിത്തറ തെരെഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ സുപ്രീംകോടതി പുകഴ്ത്തുകയും ചെയ്തു . എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമർശിച്ചു
Discussion about this post