തിരുവനന്തപുരം:ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ആഘോഷത്തിന്റെ പേരിൽ ബിരിയാണി വിളമ്പി ജീവനക്കാർ .ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ‘അടുക്കള’ എന്നറിയപ്പെടുന്ന സ്ഥലത്താണ് മാംസ വിഭവം വിളമ്പിയത്. ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നതെന്നാണ് സൂചന
കടുത്ത ആചാര ലംഘനം നടന്നതിനെ തുടർന്ന് മുഖ്യ തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭരണസമിതിക്കും, കവടിയാർ കൊട്ടാരത്തിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാംസഭോജന സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വലിയ വിഘ്‌നമുണ്ടാക്കിയെന്നും, ഇത്തരത്തിലുള്ള പ്രവണതകൾ കർശനമായി നിരോധിക്കണമെന്നും തന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.
അതേസമയം ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധർമ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കർമ്മചാരി സംഘവും രംഗത്തെത്തിയിട്ടുണ്ട്. നടന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും നഗ്നമായ ലംഘനമാണെന്നും സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംഘനകൾ ക്ഷേത്രം ട്രസ്റ്റിനും പരാതി നൽകിയിട്ടുണ്ട്.
Discussion about this post