തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കെതിരെ ആരോപണം ഉന്നയിച്ച എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങി എ.ഡി.ജി.പി ടോമിന് തച്ചങ്കരി. ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്. ഇത് ലംഘിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ച ശ്രീലേഖയ്ക്കെതിരെ തച്ചങ്കരി നടപടി ആവശ്യപ്പെടാനൊരുങ്ങുകയാണ്.
തച്ചങ്കരിയുടെ മാനസിക പീഡനം മൂലം താന്‍ രോഗിയായെന്നായിരുന്നു ഫേസ്ബുക്കിലൂടെ ശ്രീലേഖയുടെ ആരോപണം. അങ്ങനെയെങ്കില്‍ ശ്രീലേഖയുടെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് പരിശോധിപ്പിക്കണം. സ്ഥിരം രോഗിയായവര്ക്ക് പോലീസ് സര്‍വീസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നാണ് നിയമമെന്നും തച്ചങ്കരി പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് എ.ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തി താന്‍ കുറ്റക്കാരനാണെങ്കില്‍ നടപടി എടുക്കണം. അല്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച ശ്രീലേഖയ്ക്ക് എതിരെ നടപടി എടുക്കണമെന്നാണ്് തച്ചങ്കരി ആവശ്യപ്പെടുക.
.
Discussion about this post