കാസർകോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിപിഎം ഏരിയകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷൻ. കാസർകോട് ഏരിയാ കമ്മിറ്റിയാണ് ഇയാൾക്കെതിരെ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ.
ഇയാളുടെ വരുമാനവും ചിലവും തമ്മിൽ വലിയ അന്തരമുണ്ടെന്ന പരാതിയിന്മേലാണ് അന്വേഷണം. ഇരുനില വീടുവച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപയുടെ കാർ വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
ബാങ്കിൽ നിന്നും വായ്പ്പയെടുത്തതാണെന്നാണ് ഇയാളുടെ വിശദീകരണം. എന്നാൽ, ഈ മറുപടി തൃപ്തികരമല്ലെന്ന് സിപിഎം എരിയ കമ്മിറ്റി യോഗം വിലയിരുത്തി.
Discussion about this post